---
title: "ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം ; ഒരു മരണം , മൂന്ന് പേർക്ക് പരിക്ക്"
english_title: "Ambulance and car collide; one dead, three injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/315836/Ambulance and car collide; one dead, three injured"
published_at: "2025-09-19T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd6778038b7_1000335551.png"
keywords: []
---

# ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം ; ഒരു മരണം , മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** കോട്ടയം: കോട്ടയംഏറ്റുമാനൂർ പുന്നത്തുറയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് ഒരു മരണം. ഇടുക്കി സ്വദേശി ജിതിൻ ആണ് മരിച്ചത്.

## Article Content

കോട്ടയം: കോട്ടയംഏറ്റുമാനൂർ പുന്നത്തുറയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് ഒരു മരണം. ഇടുക്കി സ്വദേശി ജിതിൻ ആണ് മരിച്ചത്.

ആംബുലൻസിലുണ്ടായിരുന്ന മെയിൽ നഴ്സായിരുന്നു ജിതിൻ. ഇടുക്കി കാഞ്ചിയാറിൽ നിന്നുള്ള രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് പൊകുമ്പോഴാണ് അപകടം.

അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.ആംബുലൻസ് ഡ്രൈവർക്കും, രോഗികളായ ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ഷിനി, തങ്കമ്മ എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച രണ്ടോടെ പുന്നത്തുറ ജംങ്ഷനിൽ വച്ചായിരുന്നു അപകടo.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/315836/Ambulance and car collide; one dead, three injured)